ഇരിട്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം സമാപിച്ചു; അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ട്ട്, ഏടൂര്‍ സെന്റ് മേരീസ് ജേതാക്കള്‍

Sunday 4 December 2016 12:47 am IST

പേരാവൂര്‍: ഇരിട്ടി ഉപജില്ലാസ്‌കൂള്‍ കലോത്സവം സമാപിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി 180 പോയിന്റുമായി ഒന്നാമതും ഏടൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ 179 പോയിന്റ് നേടി രണ്ടാമതും ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 173 പോയന്റുമായി മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഏടൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ 162 പോയന്റുമായി ഒന്നാം സ്ഥാനവും ഇരിട്ടി ഹൈസ്‌കൂള്‍ 158 പോയന്റുമായി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ഡ് യുപി സ്‌കൂള്‍, വീര്‍പ്പാട് സെന്റ്, സെബാസ്റ്റ്യന്‍സ് എടൂര്‍ സെന്റ് മേരീസ് സ്‌കൂളുകള്‍ 76 പോയന്റോടെ ഒന്നാം സ്ഥാനവും തുണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ 74 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി എല്‍പി. വിഭാഗത്തില്‍ വീര്‍പ്പാട് എല്‍പി 53 പോയിന്റോടെ ഒന്നാം സ്ഥാനവും കുന്നോത്ത് സെന്റ് .ജോസഫ് സ്‌കൂളും 51 പോയന്റുമായി രണ്ടാം സ്ഥാനവും നേടി. അറബിക് കലോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാവുമ്പാടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ 93 പോയിന്റുമായി ഒന്നാമതും ചാവശ്ശേരി ഗവ ഹൈസ്‌കൂള്‍ 85 പോയന്റുമായി രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ 63 പോയിന്റുമായി ഉളിയില്‍ യുപി ഒന്നാമതും 55 പോയിന്റുമായി പെരുമ്പുന്ന സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. എല്‍പി വിഭാഗത്തില്‍ ആറളം എല്‍പി 46 പോയിന്റും പേരട്ട എല്‍പി സ്‌കൂള്‍ 43 പോയിന്റുകളും നേടി യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥാമാക്കി സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉല്‍ഘടനം ചെയ്തു ഫാ.ഗീവര്‍ഗീസ് മുളയംകോട്ട് അധ്യക്ഷത വഹിച്ചു. പേരാവൂര്‍ സിഐ വി.സുനില്‍ കുമാര്‍, എസ്.ടി.രാജേന്ദ്രന്‍, ഫാ.സ്‌കറിയ ജോണ്‍, ഇന്ദിര ശ്രീധരന്‍, സെലിന്‍ മാണി, വര്‍ഗീസ് ജോസഫ്, വില്‍സണ്‍ കൊല്ലുവേലി, ശാന്താരാമചന്ദ്രന്‍, പി.കെ.മോഹനന്‍, കെ.വി.പ്രേമരാജന്‍, എ.കെ.ഹസന്‍, പി.സിദ്ധീഖ്, എം.പി.ജോസഫ്, എം.പുരുഷോത്തമന്‍, പി.ജെ.വിജി, എം.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.