കണ്ണൂര്‍: ജില്ലയിലെ മൂന്ന് പഞ്ചായത്ത് വാര്‍ഡുകളില്‍ ജനുവരി 4 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇലക്ഷന് ഡപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. കണ്ണപുരം പഞ്ചായത്തിലെ മൊട്ടമ്മല്‍ ( 9-ാം വാര്‍ഡ്), ചെറുപുഴ പഞ്ചായത്തിലെ രാജഗിരി (8-ാം വാര്‍ഡ്), പിണറായി പഞ്ചായത്തിലെ പടന്നക്കര ( 16-ാം വാര്‍ഡ്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. പഴയങ്ങാടി സബ് രജിസ്ട്രാര്‍ (കണ്ണപുരം), തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ (ചെറുപുഴ), സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ)ജനറല്‍(പിണറായി) എന്നിവരാണ് വരണാധികാരികള്‍. പഞ്ചായത്ത് സെക്രട്ടറിമാരും വരണാധികാരികളും യോഗത്തില്‍ സംബന്ധിച്ചു. 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രികസമര്‍പ്പണത്തിന് ശേഷം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കും. 15 ന് സൂക്ഷ്മ പരിശോധന നടക്കും. 17 വരെ പത്രിക പിന്‍വലിക്കാം. ജനുവരി 5 നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: