കൊല്‍ക്കത്ത: നോട്ട് നിരോധനത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും, ഹൃദയം കൊണ്ട് അവര്‍ നോട്ട് നിരോധനത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്ന് യോഗാചാര്യന് ബാബാ രാംദേവ്.
കൊല്‍ക്കത്തയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു രാംദേവിന്റെ പ്രതികരണം.
നോട്ട് നിരോധനം നടപ്പാക്കിയ രീതിയെയാണ് മമത എതിര്‍ക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.
ഹൃദയംകൊണ്ട് അവര്‍ കേന്ദ്ര തീരുമാനത്തെ പിന്തുക്കുന്നുണ്ടെന്ന് രാംദേവ് പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: