കൊച്ചി: നോട്ടുകള്‍ പിന്‍വലിച്ചതോടെ വരുമാനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് കേന്ദ്രധനമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇപ്പോള്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമുണ്ടെങ്കിലും വിതരണത്തിന് കറന്‍സിയില്ല എന്ന സ്ഥിതിയാണ്. ജനുവരി മുതല്‍ കറന്സിയുണ്ടായാലും വരുമാനം കുറയുന്നതോടെ പണമില്ലാത്ത അവസ്ഥ വരും. ഇത് കണക്കിലെടുത്താണ് കൂടുതല്‍ വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് തോമസ് ഐസക് പറഞ്ഞു. ധനമന്ത്രി പരിഭ്രാന്തി പരത്തുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് ബിജെപിയെ വെള്ളപൂശാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: