കൊച്ചി: അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന് കേരള ഘടകം പ്രസിഡന്റായി അഡ്വ. കന്യാകുളങ്ങര ആര്. സുബ്രഹ്മണ്യന് പോറ്റിയെയും (തിരുവനന്തപുരം) ജനറല്‍ സെക്രട്ടറിയായി കായംകുളം ബിജു എന്‍. പൈയെയും (ആലപ്പുഴ) ട്രഷററായി വിഷ്ണു ഭട്ടതിരിയെയും (കൊല്ലം) വൈസ് പ്രസിഡന്റായി അലോണ്കുമാറിനെയും (എറണാകുളം), ജോയിന്റ് സെക്രട്ടറിമാരായി പി.ജി. രാമകൃഷ്ണന്‍പോറ്റി, കുറുങ്കാട് വാസുദേവന്‍, ഡോ. ജോ്യാതിരാജ് എന്നിവരെയും തെരഞ്ഞെടുത്തു.
വൈദികന് ഇടമന നാരായണന്‍പോറ്റി അധ്യക്ഷത വഹിച്ചു. ബ്രാഹ്മണ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബ്രാഹ്മണ വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.
അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന് ദേശീയ എക്സിക്യൂട്ടീവ് 10, 11 തീയതികളില്‍ ഹൈദരാബാദില്‍ നടക്കും. അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ബി.സി. മിശ്ര സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: