കൊച്ചി: നിര്‍ണായക കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫുട്ബോളിന്റെ സെമി ഫൈനലില്‍. 66-ാം മിനിറ്റില്‍ മലയാളി താരം സി.കെ. വിനീത് നേടിയ ഗോളില്‍ ജയം. മുന്നേറാന്‍ സമനില പോലും മതിയായിരുന്ന ബ്ലാസ്റ്റേഴ്സ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി ആധികാരികമായി മുന്നേറി.
ജയത്തോടെ 22 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി ഒന്നാമത്, 23 പോയിന്റ്. ദല്‍ഹി ഡൈനാമോസ് (21 പോയിന്റ്), അത്ലറ്റികോ ഡി കൊല്‍ക്കത്ത (20 പോയിന്റ്) തുടര്‍ സ്ഥാനങ്ങളില്‍.
ദല്‍ഹി ഡൈനാമോസാണ് സെമിയില്‍ എതിരാളികള്‍. മറ്റൊരു സെമിയില്‍ മുംബൈ സിറ്റി, അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. 10, 11 തീയതികളില്‍ ആദ്യ പാദ സെമി. 13, 14ന് രണ്ടാം പാദം. ഫൈനല്‍ 18ന് കൊച്ചിയില്‍.
മലയാളി കൂട്ടായ്മയിലാണ് ആതിഥേയരുടെ ഗോളെത്തിയത്. മുഹമ്മദ് റാഫിയുടെ പാസ് സ്വീകരിച്ച വിനീത് ഗോളി രഹ്നേഷിനെ കബളിപ്പിച്ച് പന്ത് ലക്ഷ്യത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: