കണ്ണൂര്‍: ആറളം ഫാം സ്കൂളിലെ 34 വിദ്യാര്‍ഥികള്‍ ഇന്നലെ കണ്ണൂരില്‍ ജില്ലാ കളക്ടറുടെ അതിഥികളായെത്തി. കളക്ടര്‍ മിര്‍ മുഹമ്മദലി നടപ്പാക്കുന്ന വിദ്യാഭ്യാസ ഉത്തേജക പദ്ധതി പ്രകാരം ആറളം ഫാം ഹൈസ്കൂളില്‍ കൂടുതല്‍ ഹാജര്‍ നേടിയ 34 കുട്ടികളാണ് കളക്ടറുടെ കൂടെ ഒരുദിനം ചെലവഴിക്കാനെത്തിയത്. 15 ആണ്‍കുട്ടികളും 19ആണ്‍കുട്ടികളും അടങ്ങിയ സംഘമാണ് കണ്ണൂരിലെത്തിയത്. സ്ക്കൂള് ബസ്സിലായിരുന്നു കുട്ടികളുടെ കണ്ണൂരിലേക്കുള്ള കന്നിയാത്ര. ആറളംഫാം സ്കൂളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ സ്റ്റേജ് പദ്ധതി നടപ്പിലാക്കിയത്. കളക്ടര്‍ക്കു പുറമെ പി.കെ.ശ്രീമതി എംപിയും കുട്ടികളെ സ്വീകരിക്കാനെത്തി. കുട്ടികള്‍ക്കൊപ്പം ബീച്ച്, കാപിറ്റല്‍ മാള്‍, വിസ്മയ പാര്‍ക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം കളക്ടറുടെ ചേംബറിലും സംഗമിച്ചാണ് കുട്ടികള്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: