വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍

Sunday 4 December 2016 10:20 pm IST

മൂവാറ്റുപുഴ: വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു. കല്ലൂര്‍ക്കാട് തട്ടാര്‍കുന്നേല്‍ തുമിജോര്‍ജ്ജ്(45) നെയാണ് ആവോലി പഞ്ചായത്തിലെ കാവന ഇരവുകുന്നംപുറം കാക്കനാട് കടവി റോഡിന് സമീപമുള്ള ചക്കുങ്ങല്‍ വീട്ടുമൂറ്റത്ത് വെട്ടേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സഹോദരനോടൊത്ത് ഇവിടെയെത്തിയത്. കൃഷി ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് സഹോദരന്‍ സമീപത്തെ വീട്ടില്‍ ചാക്ക് എടുക്കാന്‍ പോയി തിരിച്ചുവരുമ്പോഴാണ് സഹോദരി വെട്ടേറ്റ് മരിച്ച്കിടക്കുന്നത് കണ്ടത്. ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. മൂവാറ്റുപുഴ ഡിവൈഎസ് പി ബിജുമോന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടമ്മയുടെ മരണത്തിന് കാരണക്കാരന്‍ മുന്‍ ഭര്‍ത്താവ് ജിജിജേക്കബാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരുകൊല്ലത്തോളമായി ചക്കുങ്ങല്‍വീടും സ്ഥലവുമുള്‍പ്പെട്ട വസ്തു സംബന്ധിച്ച് ജിജിയും തുമിയും തമ്മില്‍ കേസ് നിലനിലനിന്നിരുന്നു. കോടതി വിധി തുമിക്ക് അനുകൂലമായിരുന്നു. ചക്കുങ്ങല്‍ വീട് മാസങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്. തുമിയും ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതോടെ കല്ലൂര്‍ക്കാടുള്ള വീട്ടില്‍ മക്കളോടും അമ്മയോടുമൊപ്പമാണ് തുമി താമസിച്ചിരുന്നത്. കൃഷിയുത്പന്നങ്ങള്‍ ശേഖരിക്കാന്‍ സഹോദരനോടൊപ്പമാണ് എത്താറ്. ഇന്നലെ വൈകിട്ട് പതിവുപോലെ എത്തിയിരുന്നു. സംഭവസമയത്ത് ജിജിയെ ഈപ്രദേശത്ത് കണ്ടതായി നാട്ടുകാര്‍ പോലീസില്‍ മൊഴികൊടുത്തുട്ടുണ്ട്. കഴുത്തിന് വെട്ടേറ്റ് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് തുമിയുടെ മൃതദേഹം വീട്ടുമുറ്റത്ത് കിടക്കുന്നത്. വാഴക്കുളം പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.