മലയിന്‍കീഴ്: കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ല കലോത്സവം നാളെ മുതല്‍ 9 വരെ മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും. ഗേള്‍സ് സ്കൂളിനു പുറമെ, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍, ഗവ. എല്‍പി ബോയ്സ്, ഗേള്‍സ് സ്കൂള്‍ എന്നിവടങ്ങളിലുള്ള ആറുവേദികൡാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. 110 സ്കൂളുകളില്‍ നിന്നും മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. 6ന് രാവിലെ 9ന് സാംസ്കാരിക ഘോഷയാത്ര. പാലോട്ടുവിളയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വി.എസ്. വിജയകുമാരി ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ഐ.ബി. സതീഷ് എംഎല്‍എ ഉദ്ഘാനം ചെയ്യും. ഒന്‍പതിന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.എസ്. ശബരിനാഥന് എംഎല്‍എ നിര്‍വഹിക്കും. കവി മുരുകന് കാട്ടാക്കട, സാംസ്കാരിക നായകന്മാര്, ജനപ്രതിനിധികള്‍ സംസാരിക്കും. കലോത്സവം സംഘടിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാനും പഞ്ചായത്തു പ്രസിഡന്റുമായ എസ്. ചന്ദ്രന്‍നായര്‍, ഷിബുലാല്‍, ഹരീഷ് കുമാര്‍, അഹമ്മദ് അലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: