കണ്ണവം: എടയാറിലെ ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന ചന്ദ്രാംഗദനെ മാര്‍ക്സിസ്റ്റ് അക്രമിസംഘം കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് 16 വര്‍ഷം തികയുന്നു. 2000 ഡിസംബര്‍ 5 ന് തൊടീക്കളത്തെ ഭാര്യവീട്ടില്‍വെച്ച് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൈസൂരില്‍ കച്ചവടം ചെയ്യുന്ന ഇദ്ദേഹം മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനായി നാട്ടിലെത്തിയതായിരുന്നു. ഭാര്യവീട്ടില്‍ വെച്ച് പിറന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന ചന്ദ്രാംഗദനെ വീട്ടിനകത്തു നിന്ന് എടുത്തുകൊണ്ടുപോയി മുറ്റത്തുവെച്ച് ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബലിദാനദിനത്തോടനുബന്ധിച്ച് എടയാറിലെ സ്മൃതി മണ്ഡപത്തില്‍ രാവിലെ 7.30 ന് ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: