കണ്ണൂര്‍: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ശതാബ്ദി ആഘോഷ സമാപനത്തിന്റെ ഭാഗമായി ഒരുക്കിയ അഷ്ടബന്ധകലശത്തിനും സഹസ്രകലശത്തിനും ഭക്തിനിര്‍ഭരമായ ചടങ്ങില്‍ പരിസമാപ്തിയായി. നവംബര്‍ 29 മുതല്‍ തുടങ്ങിയ അഷ്ടബന്ധ, സഹസ്രകലശ ചടങ്ങുകളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. രാവിലെ 11.30ന് ശേഷമുള്ള മുഹൂര്‍ത്തത്തിലായിരുന്നു ബ്രഹ്മകലശാഭിഷേക ചടങ്ങുകള്‍ തുടങ്ങിയത്. പറവൂര്‍ രാകേഷ് തന്ത്രിയുടെ കാര്‍മ്മികത്വത്തിലായിരുന്നു കലശാഭിഷേകം. കലശത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, സുദര്‍ശനഹോമം, പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, ശാന്തിഹോമം, അത്ഭുതസിദ്ധിഹോമം തുടങ്ങിയവയും നടന്നു. തുടര്‍ന്ന് അന്നദാനവുമുണ്ടായി. ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസംബര്‍ 18ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: