കണ്ണൂര്‍: കണ്ണൂര്‍ ജില്ലയെ സമ്പൂര്‍ണ്ണ ഊര്ജ്ജബോധവല്ക്കരണ ജില്ലയായി പ്രഖ്യാപിച്ചു. ശിക്ഷക് സദനില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പ്രഖ്യാപനം നടത്തി. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. കേരളം വരള്‍ച്ചയിലേക്ക് ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. ഇഎംസി ഡയരക്ടര്‍ കെ.എം.ധരേശന്‍ ഉണ്ണിത്താന് സംസാരിച്ചു. ആകാശവാണി പ്രോഗ്രാം ഡയരക്ടര്‍ കെ.ബാലചന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, എ.രാജഗോപാലന്‍ ആചാരി, സിന്ധു എസ് കുമാര്‍, കൗണ്‍സിലര്‍മാരായ ഇ.ബീന, ലിഷാ ദീപക് എന്നിവര്‍ സംസാരിച്ചു. പി.കെ.ബൈജു സ്വാഗതവും എം.മോഹനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: