കൊണ്ടോട്ടി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി. ജാബിര്‍ (44) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രിയില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മുസ്ലിയാരങ്ങാടിയില്‍ വച്ചാണ് അപകടമുണ്ടായത്. ജാബിര്‍ ഓടിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രതിരോധ നിരയിലെ താരമായ ജാബിര്‍ 1994-95 വര്‍ഷത്തെ നെഹ്റു കപ്പിലാണ് ഇന്ത്യക്കായി കളിച്ചത്. കേരള പോലീസ് താരമായിരുന്ന ജാബിര്‍, സന്തോഷ് ട്രോഫിയിലടക്കം നിരവധി മത്സരങ്ങളില്‍ കേരളത്തിനായി ജഴ്സിയണിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: