ചണ്ഡിഗഢ്: വിവാഹ സൽക്കാര ചടങ്ങിനിടെ നൃത്തം ചെയ്യുകയായിരുന്ന ഗർഭിണിയായ യുവതി വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ബട്ടിൻഡാ ജില്ലയിലാണ് ശനിയാഴ്ച ദാരുണമായ സംഭവം നടന്നത്. കുൽവിന്ദർ കൗർ എന്ന യുവതിയാണ് വയറ്റിൽ വെടിയേറ്റ് തൽക്ഷണം കൊല്ലപ്പെട്ടത്.
ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. സ്റ്റേജിൽ മറ്റുള്ളവർക്കൊപ്പം നൃത്തം ചെയ്യുന്നതിനിടയിൽ ആഘോഷത്തിന്റെ ഭാഗമായി ഉതിർത്ത വെടി യുവതിക്ക് കൊള്ളുകയായിരുന്നു. കൗറിന്റെ വയറിനാണ് വെടിയേറ്റത്. ഉടൻ തന്നെ കൗർ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
വെടിയുതിർത്ത ബില്ല എന്നയാൾക്ക് വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതിനിടെ കൗറിന്റെ മരണത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: