വൈക്കം: തലയോലപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് രണ്ടു പേര് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്‍ യാത്രക്കാരനായ മലപ്പുറം സ്വദേശി സലാഹുദ്ദീന് ആണ് മരിച്ചത്. അപകടത്തില്‍ മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.
പാലക്കാട് ഒലവക്കോട് ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസറും മരിച്ച സലാഹുദ്ദീന്റെ പിതാവുമായ അബ്ദുല്‍റസാക്ക് (49), ഭാര്യ ഷാഹിദ(48), ബന്ധുവായ മുഹമ്മദ്കാസിം (21), രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കൈക്ക് പരിക്കേറ്റ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് മടത്തിക്കാനായില് അബ്ദുല്‍അസീസ് (53) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് നിന്നും അബ്ദുല്‍റസാക്കിന്റെ സ്ഥലംമാറ്റ ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: