ആഘോഷമായി ഉപജില്ലാ കലോത്സവങ്ങള്‍

Monday 5 December 2016 9:59 am IST

പേരാമ്പ്ര: ഉപജില്ല സ്‌ക്കൂള്‍ കലോത്സവം സമാപന സമ്മേളനം കോഴിക്കോട് എം.കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. നാലു ദിവസമായി നടന്ന കലോത്സവത്തില്‍ എല്‍പി, യുപി വിഭാഗത്തില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ ഒന്നാം സ്ഥാനവും ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ ഒന്നാം സ്ഥാനവും പേരാമ്പ്ര എയുപി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഒന്നാം സ്ഥാനവും നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഒന്നാം സ്ഥാനവും വാകയാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും നേടി. സംസ്‌കൃതം കലോത്സവം യുപി വിഭാഗത്തില്‍ .കല്പത്തൂര്‍ യൂ പിസ്‌ക്കൂള്‍ ഒന്നാം സ്ഥാനവും തൃക്കുറ്റി ശ്ശേരി ഗവ:യു .പി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും സംസ്‌കൃതോത്സവം ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഒന്നാം സ്ഥാനവും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും നേടി.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രതിഭ അദ്ധ്യക്ഷത വഹിച്ചു. വടകര: വടകര ഉപജില്ല കലോത്സവം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 162 പോയിന്റുമായി ആതിഥേയരായ പുതുപ്പണം ജെ എന്‍ എം ജി എച് എസ് എസും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 184 പോയിന്റുമായി ശ്രീനാരായണ ഹൈസ്‌കൂളും ചാമ്പ്യന്മാരയി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഗവ. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ആന്റണീസ് എച് എസും രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്‌കൃതോല്‍സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗവ. സംസ്‌കൃതം എച്എസും, വിഇഎംഎച്എസും യഥാക്രമം ഒന്നും, രണ്ടും സ്ഥാനം നേടി. യുപി വിഭാഗത്തില്‍ മണിയൂര്‍ യുപി ഒന്നാം സ്ഥാനവും, എസ്ജിഎംഎസ്ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ഡിഇഓ ഇ.കെ. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. നഗര സഭ വൈസ് ചെയര്‍ പഴ്‌സന്‍ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. വടകര: തോടന്നൂര്‍ ഉപജില്ല കലോത്സവം ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി വിഭാഗത്തില്‍ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. എല്‍പിവി'ാഗത്തില്‍ വില്ല്യാപ്പള്ളി യുപി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി.ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എംജെവിഎച്ച്എസ്എസും, യുപി വിഭാഗത്തില്‍ കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ സ്‌കൂളും, എല്‍പി വിഭാഗത്തില്‍ ചെമ്മരത്തൂര്‍ വെസ്റ്റ് എല്‍ പിയും രണ്ടാം സ്ഥാനം നേടി. സമാപന സമ്മേളനം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.