കല്‍പ്പറ്റ: തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലും സുരക്ഷ ശക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നയുടന്‍ തന്നെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സുരക്ഷ ശക്തമാക്കുന്ന ജോലികള്‍ തുടങ്ങിയിരുന്നു.
വയനാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളൊന്നും ഇന്ന് പുറപ്പെട്ടിട്ടില്ല. രാവിലെ പുറപ്പെടേണ്ട കോയമ്പത്തൂര്‍ ബസും യാത്ര റദ്ദാക്കി. വയനാട്ടില്‍ നിന്നും ഗൂഡല്ലൂര്‍ വരെമാത്രമേ ബസുകള്‍ സര്‍വീസ് നടത്തുന്നുള്ളൂ. സര്‍വ്വീസ് പുനരാരംഭിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ബസുകളുടെ സര്‍വ്വീസും നിലച്ചിട്ടുണ്ട്. ഊട്ടിയില്‍ നിന്നും വയനാട് വഴി കോഴിക്കോട്ടേയ്ക്ക് പോകേണ്ട ബസും ഇതുവരെയും എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: