മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹര്‍ജി തള്ളി

Monday 5 December 2016 2:34 pm IST

മലപ്പുറം: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹര്‍ജി മഞ്ചേരി സെഷന്‍സ് കോടതി തള്ളി. ഇന്ന് രാത്രി വരെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിക്കും. കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പു ദേവരാജന്റെ സഹോദരന്‍ ശ്രീധരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത് അതിനാല്‍ ഇനിയൊരു പോസ്റ്റുമോര്‍ട്ടത്തിന്റെ ആവശ്യമില്ല. സംശയം ദുരീകരിക്കുന്നതിന് ശ്രീധരനും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കും പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാം. ഇതുനുള്ള സൌകര്യം ഒരുക്കാമെന്നും കോടതി ഉത്തരവിട്ടു. മൃതദേഹം ഇന്ന് രാത്രി വരെ സൂക്ഷിച്ച ശേഷം ബന്ധുക്കള്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍ന്ന് സംസ്കാരം നടത്തുകയും ചെയ്യാമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം കൊല്ലപ്പെട്ട അജിതയുടെ സംസ്കാരം ഇന്ന് നടക്കാന്‍ സാധ്യതയില്ല. ഇവരുടെ ബന്ധുക്കള്‍ ആരാണെന്ന് കൃത്യമായി പോലീസിന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.