ഐഎന്‍എസ് ബേട്‌വ മറിഞ്ഞു; രണ്ട് പേര്‍ മരിച്ചു

Tuesday 6 December 2016 12:51 am IST

മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പല്‍, ഐഎന്‍എസ് ബേട്‌വ മുംബൈ നേവല്‍ ഡോക്‌യാര്‍ഡില്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പതിനാല് പേരെ ചെറുപരിക്കുകളോടെ രക്ഷപ്പെടുത്തി. അറ്റകുറ്റപ്പണിക്കു ശേഷം ഡോക്‌യാര്‍ഡില്‍ നിന്ന് കടലിലേക്ക് ഇറക്കവെ ഒരുവശത്തേക്കു മറിയുകയായിരുന്നു. സാങ്കേതിക തകരാറുമൂലമാണ് കപ്പല്‍ മറിഞ്ഞതെന്ന് നാവികസേന വക്താവ് ഡി. കെ. ശര്‍മ പറഞ്ഞു. ഇന്ത്യ നിര്‍മിച്ച കപ്പലിന് 3850 ടണ്‍ ഭാരം വഹിക്കുന്നതിനുള്ള ശേഷിയുണ്ട്. ഉറാന്‍ കപ്പല്‍വേധ മിസൈലുകളും ബറാക്1 ആകാശത്തേക്കു തൊടുക്കാവുന്ന മിസൈലുകളും ടോര്‍പ്പിഡോകളും വഹിക്കുന്ന കപ്പലാണിത്.125 മീറ്റര്‍ നീളമുള്ള കപ്പലിന് 30 നോട്ടിക്കല്‍ മൈല്‍ വേഗമാണുള്ളത്. മണിക്കൂറില്‍ 56 കിലോമീറ്ററാണ് ബ്രഹ്മപുത്ര ക്ലാസ് ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റായ ഐഎന്‍എസ് ബേട്‌വയുടെ വേഗം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.