ആലപ്പുഴ: നവംബര്‍ മാസത്തെ പെന്ഷന് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ആലപ്പുഴ ഡിപ്പോ കേന്ദ്രീകരിച്ച് പ്രകടനവും ധര്‍ണ്ണയും നടത്തി. നവംബറിലെ പെന്ഷന് അടിയന്തരമായി വിതരണം ചെയ്യുക, പെന്ഷന് ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, പെന്ഷന് കൃത്യസമയത്ത് എല്ലാമാസവും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സമരം സംഘടിപ്പിച്ചത്.
പെന്ഷന് വിതരണം ചെയ്യും വരെ സമരപരിപാടകളുമായി കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് മുന്നോട്ട് പോകുമെന്ന് സംസ്ഥാന ഓര്‍ഗനൈസിഗ് സെക്രട്ടറി എം.എം. പണിക്കര്‍ പറഞ്ഞു. ബസ് സ്റ്റേഷനില്‍ നടന്ന സമരപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എം. പണിക്കര്‍.
രാവിലെ പതിനൊന്നിന് ഡിപ്പോ കേന്ദ്രീകരിച്ച് പ്രകടനം നടത്തിയ ശേഷമാണ് പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തിയത്. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. എ.പി. ജയപ്രകാശ് , എം.പി. പ്രസന്നന്, കെ.എം. സിദ്ധാര്ത്ഥന്, എം.ഇ. നിസാര്‍ അഹമ്മദ്, പി.ജി. രാജേന്ദ്രന്, പി.എ. കൊച്ചുചെറുക്കന്, എ. കമറുദ്ദീന്, ജി. തങ്കമണി, ടി. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
വി. പുഷ്ക്കരന്‍, ബി.രാമചന്ദ്രന്, കെ.എന്‍. പുഷ്പാംഗദന്, കെ.ജി.കെ. നായര്‍, കെ.ടിമാത്യു, കെ. സുകുമാരന്‍, എം.ജെ. സ്റ്റീഫന്‍, പി.എന്‍. ജയദേവന്, എ. ബഷീര്‍കുട്ടി, വി.പി. രാജപ്പന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: