ജയലളിതയുടെ ആരോഗ്യസ്ഥിതിയിലെ ആശങ്ക; അതിര്‍ത്തിയില്‍ ജാഗ്രത

Monday 5 December 2016 8:21 pm IST

കുമളി: എഐഎഡിഎംകെ നേതാവ് ജയലളിതയുടെ  ആരോഗ്യസ്ഥിതി ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍  കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത. തമിഴ്‌നാട് അതിര്‍ത്തിയായ കുമളിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.   അതിര്‍ത്തി ചെക്‌പോസ്റ്റില്‍ കേരള പോലീസ് അതിര്‍ത്തിയിലെ  സാഹചര്യം സദാ നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് വിനോദ സഞ്ചാരത്തിനായി പോകുന്നവരോട് ജാഗ്രത പാലിക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്കുന്നുണ്ട്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കുമളിയിലേക്ക് ബസ് സര്‍വീസുകള്‍  സാധാരണരീതിയില്‍ നടന്നു. ഇന്നലെ രാവിലെ കെഎസ്ആര്‍ ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവച്ചെങ്കിലും  പിന്നീട് ഓടിത്തുടങ്ങി. ശബരിമല തീര്‍ത്ഥാടകരുടെ  വാഹനങ്ങള്‍ യാതൊരുതടസ്സവും കൂടാതെ കേരളത്തിലേക്ക്  എത്തുന്നുണ്ട്. ഒരാഴ്ച മുന്‍പ്  ജയലളിത പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരുവാന്‍ വേണ്ടി കുമളിയില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഗജ പൂജയും വഴിപാടുകളും നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.