പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരുടെ ശമ്പളം ലഭിച്ചില്ലെന്ന് പരാതി. ഒക്ടോബര്‍ മാസത്തിലെ ശമ്പളമാണ് കുടിശിഖയുള്ളത്. വര്‍ക്കര്‍ക്ക് 7,800 രൂപയും ഹെല്‍പ്പര്‍ക്ക് 5,550 രൂപയുമാണ്. ഇതില്‍ സംസ്ഥാന വിഹിതമായി ലഭിക്കേണ്ട തുകയാണ് ഒരു മാസം കഴിഞ്ഞിട്ടും നല്‍കാത്തത്.
പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ടാം തീയതി ശമ്പളം നല്‍കുമെന്ന് ഐസിഡിഎസ് ഓഫീസര്‍ ഉറപ്പു നല്‍കിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്ന് പ്രോജക്ട് ലീഡര്‍ ലീല ഭരതന് പറഞ്ഞു. 120 അംഗന്‍വാടികളിലെ 240 ജീവനക്കാരാണ് ഇത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: