ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കും നിയന്ത്രണം

Monday 5 December 2016 10:46 pm IST

ശബരിമല: ഇന്നുമുതല്‍ ഏഴുവരെയുള്ള ദിനങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സോപാനത്തും പരിസരത്തും മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. വടക്കേ നടയിലൂടെയും പതിനെട്ടാംപടിയിലൂടെയും മാത്രമേ തീര്‍ത്ഥാടകരെ കടത്തിവിടൂ. പടികയറുന്ന സമയം ഇരുമുടി കെട്ടല്ലാതെ മററ് യാതൊരുവിധ ലഗേജുകളും കൈവശം വയ്ക്കാന്‍ അനുവദിക്കില്ല. ക്ഷേത്രത്തിന് പുറകുവശം പുതിയതായി സ്ഥാപിച്ച നെയ്‌തോണിയില്‍ മാത്രമേ നെയ്‌തേങ്ങ പൊട്ടിച്ചൊഴിക്കാന്‍ അനുവദിക്കൂ. സോപാനത്തോ പരിസരത്തോ വച്ച് ഇരുമുടികെട്ട് അഴിക്കാന്‍ അനുവദിക്കില്ല. ശ്രീകോവിലിന് ഉളളിലേക്കും മുന്‍വശത്തെ ഹുണ്ടികയിലേക്കും പണമോ മററ് യാതൊരുവിധ സാധനങ്ങളോ വലിച്ചെറിയാന്‍ അനുവദിക്കില്ല. വെട്ടുകത്തി, മറ്റ് ആയുധങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഒന്നുംതന്നെ കൊണ്ടുവരാന്‍പാടില്ല. സന്നിധാനത്തും പരിസരത്തും ജോലിചെയ്യുന്ന എല്ലാ ജീവനക്കാരേയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ദേവസ്വം വിജിലന്‍സ് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത തൊഴിലാളികളെ നിര്‍ത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി. ഹോട്ടല്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് തൊഴില്‍ മേഖലകള്‍ എന്നി വിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.