ശബരിമലയില്‍ സുരക്ഷാ വലയം തീര്‍ത്ത് സംയുക്തസേന

Monday 5 December 2016 10:47 pm IST

ശബരിമല: സുരക്ഷാ ജാഗ്രതയുടെ ഭാഗമായി സംയുക്തസേന സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സുരക്ഷാ വലയം തീര്‍ത്തു. കേന്ദ്ര ദ്രുതകര്‍മ്മസേന, ദുരന്ത നിവാരണ സേന, 1500 പോലീസ്, മഫ്തി പോലീസ്, ഷാഡോ പോലീസ്, രഹസ്യാന്വേഷണ വിഭാഗം, പോലീസ് കമാന്‍ഡോ, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ എന്നിവര്‍ സുരക്ഷാ ജോലിയില്‍ വ്യാപൃതരാണ്. പഴുതുകളടച്ചുളള സുരക്ഷയാണ് ഇവര്‍ ഒരുക്കുക. ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസിബിള്‍ ടീമും സ്ഥലത്തുണ്ട്. പതിനാറാളം തന്ത്രപ്രധാന മേഖലകളില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീം നിലയുറപ്പിച്ചു. ജലസംഭണികള്‍, കുന്നാര്‍ ഡാം, ഗ്യാസ് ഗോഡൗണ്‍, വെടിമരുന്ന് സംഭരണ ശാല, ഡീസല്‍ ടാങ്കുകള്‍, ഡാമില്‍ നിന്ന് വെളളമെത്തിക്കുന്ന കുഴലുകള്‍ എന്നിവിടങ്ങളില്‍ പോലീസിനെ വിന്യസിച്ചു. ഇന്നു മുതല്‍ ഏഴു വരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ കടത്തിവിടില്ല. സന്നിധാനത്തെ വലിയകെട്ടിടങ്ങള്‍, കുടിവെളള സംഭരണികള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, ജനറേറ്റര്‍റൂം, അരവണപ്ലാന്റിന് സമീപം, ബിഎസ്എന്‍എല്‍, കെഎസ്ഇബി മെയിന്‍ സ്റ്റേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. സുരക്ഷാ വലയത്തിലൂടെ അല്ലാതെ വനത്തിനുളളിലൂടെ വലിയനടപ്പന്തലില്‍ എത്തുന്നവരെ നിരീക്ഷിക്കും. വനംവകുപ്പിന്റെ സഹായത്തോടെ വനാന്തരങ്ങളില്‍ പട്രോളിംഗ് നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.