ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും സംരക്ഷിക്കണം: കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

Monday 5 December 2016 9:37 pm IST

തൃശൂര്‍: കേരളത്തിലെ ഉത്സവ-പെരുന്നാള്‍-നേര്‍ച്ച ആഘോഷങ്ങളോടനുബന്ധിച്ച് പരമ്പരാഗതമായി നടന്നുവരുന്ന ആന എഴുന്നള്ളിപ്പുകളും വെടിക്കെട്ടും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സഹകരിക്കണമെന്ന് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പെരുവനം-ആറാട്ടുപുഴ മേഖലാ സംഗമം ആവശ്യപ്പെട്ടു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം.മാധവന്‍കുട്ടി സംഗംമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര മുഖ്യപ്രഭാഷണം നടത്തി. എസിഎഫ് എ.ജയമാധവന്‍ നാട്ടാന പരിപാലനചട്ടം സംബന്ധിച്ച് ക്ലാസെടുത്തു. ജില്ലാരക്ഷാധികാരി എ.എ.കുമാരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ കണ്‍വീനര്‍ എം.രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. എലിഫന്റ് ഓണേഴ്‌സ് ഫെഡറല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍, പെരുവനം ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എസ്.ഭരതന്‍, പെരുവനം ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ട് ഇ.വി.കൃഷ്ണന്‍ നമ്പൂതിരി, തിരുവുള്ളക്കാവ് ദേവസ്വം പ്രസിഡണ്ട് മുല്ലനേഴി ശിവദാസന്‍ നമ്പൂതിരി, കെ.രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.