കണ്ണൂര്‍: പാരാലിമ്പിക്ക് അസോസിയേഷനും ലയണ്‍സ്ക്ലബ്ബ് ഇന്റര്‍ നാഷണലും സംയുക്തമായി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി അത്ലറ്റിക് മീറ്റ് നടത്തുന്നു. ഡിസംബര്‍ ഏഴിന് രാവിലെ 9.30 ന് ഡിഎസ്സി മൈതാനിയില്‍ ഡിഎസ്സി ഡെപ്യൂട്ടി കമാന്‍ഡന്റ് കേണല്‍ കെ.ജി.അത്ലയ് ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സി.എ.ശിവപ്രസാദ് മുഖ്യാതിഥിയായിരിക്കും. 25 സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നായി മുന്നൂറില്‍ പരം ഭിന്നശേഷിയുള്ള കുട്ടികളും യുവാക്കളും മേളയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രൊഫ. ഒ.സി.മനോമോഹന്‍, എന്‍. എ.രാധാകൃഷ്ണന്, എം.ടി.സാജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: