കണ്ണൂര്‍: ബാങ്കുകളില്‍ നിന്നും വിരമിച്ച ജീവനക്കാരും ഓഫീസര്‍മാരും 17 ന് പെന്ഷന് ദിനം ആചരിക്കുമെന്ന് റിട്ടയറീസ് ഫെഡറേഷന് ജില്ലാ സെക്രട്ടറി എ.സി.മാധവന് അറിയിച്ചു. കണ്ണൂര്‍ ഫോര്‍ട്ട് റോഡിലുള്ള ബാങ്ക് എംപ്ലോയീസ് യൂണിയന് ഹാളില്‍ നടക്കുന്ന പെന്ഷന് ദിനാചരണം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ ചടങ്ങ് നടക്കും. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡണ്ട് ഡി.കൃഷ്ണനാഥ പൈ കാന്‍സറിനെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: