കോട്ടയം: പത്മവിഭൂഷണ്‍ ഡോ. ബാലമുരളീകൃഷ്ണയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ച് കോട്ടയം പബ്ലിക് ലൈബ്രറിയും കലാഭാരതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബാലമുരളീരവം 8ന് വൈകട്ട് 5ന് കെപിഎസ് മേനോന് ഹാളില്‍. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്ര് എബ്രഹാം ഇട്ടിച്ചെറിയയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന അനുസ്മരണയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉത്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ സി.എ. ലത, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന, കലാഭാരതി ജില്ലാ പ്രസിഡന്റ്. ഡോ. രാജുവള്ളിക്കുന്നം എന്നിവര്‍ സംസാരിക്കും.
ഡോ. ബാലമുരളീകൃഷ്ണയെക്കുറിച്ച് ആലപ്പീ രങ്കനാഥ് രചിച്ച് ചിട്ടപ്പെടുത്തിയ ബാലമുരളീരവം എന്ന കീര്‍ത്തനം സംഗീതജ്ഞ ശ്രീലതാ ശ്രീകുമാര്‍ ആലപിക്കും. തുടര്‍ന്ന് നടക്കുന്ന സംഗീതാരാധനയില്‍ തിരുവിഴ ജയശങ്കര്‍, പ്രൊഫ. പൊന്‍കുന്നം രാമചന്ദ്രന്, വൈക്കം രാജമ്മാള്‍, മാതംഗി സത്യമൂര്‍ത്തി, വൈക്കം വിജയലക്ഷ്മി, കോട്ടയം വീരമണി, കുമ്മനം ഹരിന്ദ്രനാഥ്, പുതുപ്പള്ളി ദിവാകരന്, കോട്ടയം മുരളി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: