കളംകുറിയും പാട്ടുത്സവവും 10 ന്

Monday 5 December 2016 10:14 pm IST

ചാലോട്: തെരൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കളംകുറിയും പാട്ടുത്സവവും 10 ന് നടക്കും. ക്ഷേത്രം തന്ത്രി എടവലത്ത് പുടയൂര്‍ മനക്കല്‍ കുബേരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 5 മണിക്ക് അഭിഷേകം, 5.30 ന് ഗണപതിഹവനം, 6 മണിക്ക് ഉഷപൂജ, 11 മണിക്ക് വനകം, ഉച്ചപൂജ, ഉച്ചക്ക് 1 മണിക്ക് പ്രസാദ ഊട്ട്, 3 മണിക്ക് ഉച്ചപ്പാട്ട്, വൈകുന്നേരം 6 മണിക്ക് ദിപാരാധന, 7 മണിക്ക് തായമ്പക, 8 മണിക്ക് തിരുവായുധം എഴുന്നള്ളത്തും തിരുവത്താഴ പൂജയും, തുടര്‍ന്ന് 9 മണിക്ക് ഈടുംകൂറും നൃത്തം, 10 മണിക്ക് നാളികേരം ഉടക്കല്‍ എന്നിവ നടക്കുമെന്ന് ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.