ചാലോട്: സീനിയര്‍ സിറ്റിസണ്‍സ് ഫോറം തെരൂര്‍ യൂണിറ്റ് ജനറല്‍ബോഡിയോഗം യൂണിറ്റ് പ്രസിഡണ്ട് കെ.കുഞ്ഞിക്കണ്ണന് നമ്പ്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മട്ടന്നൂര്‍ ഗവ ഹോസ്പിറ്റല്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.പ്രദീപ് വയോജനങ്ങളുടെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ സംബന്ധിച്ച് ക്ലാസെടുത്തു. കെ.ബാലകൃഷ്ണന് നമ്പ്യാര്‍ വയോജന പ്രസ്ഥാനത്തിന്റെ സ്ഥാപകനമായ എം.സി.വി.ഭട്ടതിരിപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. ജി.കുമാരന്, പി.ദിനേശന്, പി.സി.പത്മനാഭന്, പി.സി.മൂസഹാജി, സി.ഗംഗാധരന്, പി.കെ.രാമചന്ദ്രന് നമ്പ്യാര്‍, പി.സി.കെ.നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ സെക്രട്ടറി പി.എം.ഭാസ്കരന് മാസ്റ്റര്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി എ.രാമചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: