ഇരിട്ടി: അശ്വിനി ഗ്രാമസേവാ സമിതി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് അബുദാബി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നവീന ജീവിതശൈലീ രോഗ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തി. കീഴൂര്‍കുന്ന് അശ്വിനി സ്മൃതിമന്ദിരത്തില്‍ നടന്ന പരിപാടി ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ സത്യന് കൊമ്മേരി ഉദ്ഘാടനം ചെയ്തു. കെ.ശിവശങ്കരന് അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനം മെമ്പര്‍ കെ.എസ്.രാജേഷ് തൃശൂര്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ കൃഷ്ണദാസ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. എന്‍. രതീഷ്കുമാര്‍ സ്വാഗതവും വി.മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: