പയ്യാവൂര്‍: അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് കാഞ്ഞിരകൊല്ലി കാദര്‍ ഖാജി മെമ്മോറിയല്‍ യുപി സ്കൂളില്‍ മണ്ണ് സംരക്ഷണ ദിനം ആചരിച്ചു. മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഹെഡ് മാസ്റ്റര്‍ ജോണി തോമസ് കെ കുട്ടികള്‍ക്ക് ക്ലാസെടുത്തു.തുടര്‍ന്ന്, വിവിധയിനം മണ്ണിനങ്ങളെ സയന്‍സ് അധ്യാപികയായ ജിജി വര്‍ഗീസ് പരിചയപ്പെടുത്തി. മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി ലൈസ്സാമ്മ തോമസ് നന്ദി പറഞ്ഞു. തുടര്‍ന്ന്, വിവിധ തരം മണ്ണിനങ്ങളെ നേരിട്ട് പരിചയപ്പെടുത്തുന്നതിനായി ബോബി ചെറിയാന്റെ നേത്യത്വത്തില്‍ കുട്ടികള്‍ സ്കൂള്‍ പരിസരത്തുള്ള കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: