ഇരിട്ടി: ജനുവരി 13 മുതല്‍ 26 വരെ നടക്കുന്ന വയത്തൂര് കാലിയാര് ഊട്ടു മഹോത്സവ നടത്തിപ്പിനായി ഉത്സവ കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്നുള്ള ഉത്സവകാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ഭക്തജനങ്ങളുടെ വിപുലമായ ഒരു യോഗം ഇന്ന് ഉച്ചക്ക് ശേഷം 2 മണിക്ക് ക്ഷേത്രത്തില്‍ നടക്കും. കൂടാതെ ഊട്ടു മഹോത്സവത്തിന്റെ പാരമ്പര്യ ഊട്ടു കാഴ്ചയായ പടിയൂര്‍ ഊട്ടു കാഴ്ച ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന വഴിയെക്കുറിച്ച് കഴിഞ്ഞ ഉത്സവകാലത്തുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ന് രാവിലെ ക്ഷേത്രത്തില്‍ താംബൂല പ്രശ്നവും നടക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കാഴ്ച വരവ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന വഴിയെ കുറിച്ച് തീരുമാനം ഉണ്ടാവുകയെന്നും ഇവര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ സവെലവേൃമാ പാരമ്പര്യ ട്രസ്റ്റിയുടെ പ്രതിനിധി എ.കെ.വേണുഗോപാലന്‍ നമ്പ്യാര്‍, ആഘോഷ കമ്മിറ്റി ചെയര്മാന് നാരായണന് നമ്പ്യാര്‍, സി.കെ.സതീശന്, സി.രമേശന്, കെ.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: