അവസാന സംസ്ഥാന സ്കൂള്‍ മീറ്റിനിറങ്ങിയ ബിബിന്‍ ജോര്‍ജ്ജിന് ഇരട്ട പൊന്‍ തിളക്കം. 5000 മീറ്ററിന് പിന്നാലെ 1500 മീറ്ററിലും പൊന്നണിഞ്ഞ് സ്കൂള്‍ മീറ്റുകളിലെ മിന്നും താരം ബിബിന്‍ ജോര്‍ജ് രണ്ടാം സ്വര്‍ണം തികച്ചു. ഇന്നലെ 3:58.11 സെക്കന്‍ഡില്‍ പറന്നെത്തിയാണ് ബിബിന്‍ 1500 മീറ്ററില്‍ സ്വര്‍ണം മാറിലണിഞ്ഞത്.
ഏഴു വര്‍ഷമായി രംഗത്തുള്ള ബിബിന്‍ തൊടുപുഴ മാപ്പിളശേരി ജോര്‍ജ്ജിന്റെയും റജീനയുടെയും മകനാണ്. അഞ്ചാം ക്ലാസിലായിരുന്നു മാര്‍ബേസിലില്‍ ചേര്‍ന്നത്. കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റില്‍ 3000 മീറ്ററില്‍ സ്വര്‍ണവും 1500 മീറ്ററില്‍ വെള്ളിയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: