സിപിഎം ജനങ്ങള്‍ക്കിടയില്‍ വിഭ്രാന്തി സൃഷ്ടിക്കുന്നു: കുമ്മനം

Monday 5 December 2016 6:20 pm IST

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിനെതിരെ കുപ്രചരണം നടത്തി ജനങ്ങള്‍ക്കിടയില്‍ വിഭ്രാന്തി പടര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം നിന്ന് ക്രിയാത്മകമായി ഇടപെടേണ്ട സംസ്ഥാന ധനകാര്യമന്ത്രി ജനതാല്പര്യത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്. സഹകരണ സംഘങ്ങള്‍ കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖല സുതാര്യതയോടെയും നിയമവ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റണമെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.