കൊച്ചി: പത്രപ്രവര്‍ത്തക പെന്ഷന് ഉടന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. മൂന്ന് മാസമായി പെന്ഷന് ലഭിക്കാത്ത സ്ഥിതിയാണ്. എല്ലാ മാസവും ഒരു നിശ്ചിത തീയതിക്ക് പെന്ഷന് ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവര്‍ത്തികമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് സി.എം. കെ. പണിക്കര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. മാധവന്, കെ.പി. വിജയകുമാര്‍, ഡോ. ടി.വി. മുഹമ്മദലി, കെ.ജി. മത്തായി, കല്ലട ഷണ്മുഖന്, വി. സമ്പത്കുമാര്‍, സി.എം. അലിയാര്, ഹരിദാസന് പാലയില്‍, സി.ഡി. ദേശികന്‍, ഹക്കീം നട്ടാശേരി, സിദ്ധാര്ഥന് പരുത്തിക്കാട്, രത്നകുമാര്‍ പല്ലിശേരി, ഒ. ഉസ്മാന്, എം.വി. രവീന്ദ്രന്, എം.ടി. ഉദയകുമാര്‍, സി. രാജന്, അലക്സാണ്ടര്‍ സാം, കെ.പി. തിരുമേനി, തോമസ് ഗ്രിഗറി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: