ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ഉച്ചയ്ക്ക് 12.20ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ മോദി 1.40ഓടെയാണ് ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലെത്തിയത്.
കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്, എന്നിവര്‍ മോദിയെ അനുഗമിച്ചു. ഹാളിലെത്തിയ മോദി ജയലളിതയുടെ ഭൗതികദേഹത്തെ വണങ്ങിയ ശേഷം പുഷ്പചക്രം സമര്‍പ്പിച്ച് ഒരു നിമിഷം മൗനത്തിലാണ്ടു. പിന്നീട് ജയലളിതയുടെ ഉറ്റതോഴി ശശികല, തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം തുടങ്ങിയവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
പെട്ടെന്ന് സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് മോദി ഹാളില്‍ കൂടിയിരുന്ന എ.ഡി.എം.കെ എം.എല്‍.എമാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംസാരിച്ചു. അഞ്ച്
മിനിറ്റ് അവിടെ ചെലവഴിച്ച ശേഷം മോദി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: