ജയലളിതയ്ക്ക് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു

Tuesday 6 December 2016 5:55 pm IST

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ചെന്നൈ രാജാജിഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം അല്‍പ്പസമയത്തിനകം മറീന ബീച്ചില്‍ ദേശീയ ബഹുമതികളോടെ സംസ്കരിക്കും. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങി. കേന്ദ്രമന്ത്രിമാരായ വെങ്കയ്യനായിഡു, പൊന്‍‌രാധാകൃഷ്ണന്‍ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ച് ഒപ്പുമുണ്ടായിരുന്നു. ശക്തമായ സുരക്ഷാ അകമ്പടിയോടെ വിലാപയാത്രയായാണ് ജയലളിതയുടെ മൃതദേഹം മറീന ബീച്ചിലെത്തിച്ചത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐ‌എഡി‌എം‌കെ സ്ഥാപക നേതാവ് എം.ജി.ആറിന്റെ സമാധി സ്ഥലത്തിന് തൊട്ടടുത്താണ് ജയലളിതയ്ക്കായും ചിത ഒരുക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.