കേരള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു

Tuesday 6 December 2016 4:42 pm IST

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. മൃതദേഹം മറീന ബീച്ചിലേയ്ക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുന്‍പ് ചെന്നൈയിലെ രാജാജി ഹാളില്‍ എത്തിയാണ് കേരളത്തിന്റെ ആദരം നേതാക്കള്‍ അര്‍പ്പിച്ചത്. കേരള നേതാക്കള്‍ സഞ്ചരിച്ച വിമാനത്തിന് ചെന്നൈയില്‍ ഇറങ്ങാന്‍ ആദ്യം അനുമതി ലഭിച്ചില്ല. രാഷ്ട്രപതിയുടെ വിമാനം സമയം വൈകി വന്നതിനാലാണിത്. പിന്നീട് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റൊരു വിമാനത്തിലാണ് കേരള നേതാക്കള്‍ ചെന്നൈയില്‍ ഇറങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.