ശമ്പള വിതരണം താറുമാറാക്കാന്‍ ധനമന്ത്രിയുടെ ശ്രമം : ഫെറ്റോ

Tuesday 6 December 2016 7:20 pm IST

ല്‍പ്പറ്റ : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് മുന്‍ക്കൂര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം ജനങ്ങളില്‍ ഭീതി പരിത്തി രാഷ്ട്രിയ മുതലെടുപ്പിനാണ് കേരളത്തിന്റെ ധനമന്ത്രി ശ്രമിച്ചതെന്ന് ഫെറ്റോ ജില്ലാ സമിതി ആരോപിച്ചു. ശമ്പള വിതരണത്തിന് ആവശ്യമായ പുതിയ കറന്‍സികള്‍ ഉണ്ടാകില്ലെന്ന്കണ്ട് ഇടതു പക്ഷം ഭരിക്കുന്ന ത്രിപുര ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങള്‍ നവംബര്‍ 15 മുന്‍പ് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തപ്പോള്‍ കേരള ധനമന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സയമം ചെലഴിച്ചത്. ഇത് ഒരു സംസ്ഥാനത്തിന്റെ ധനമന്ത്രിക് ചേര്‍ന്നതല്ലെന്നും യോഗം ആരോപിച്ചു. ശമ്പളം നല്‍കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴുഞ്ഞു എന്ന് നിയമസഭയില്‍ പറഞ്ഞ ധനമന്ത്രി ഒരു നടപടിയും കൈക്കൊള്ളാതിരുന്നത് കൊണ്ടാണ് ട്രഷറികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. എന്‍.ടി.യു സംസ്ഥാന സമതി അംഗം എന്‍.മണി അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.സുകുമാരന്‍, ജില്ലാ പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണന്‍, എന്‍.ടിയു ജില്ലാ പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ടി.യു ജില്ലാ സെക്രട്ടറി കെ.വി.സന്തോഷ് സ്വാഗതവും എന്‍.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി പി.എം.മുരളിധരന്‍ നന്ദിയും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.