വേമ്പനാടുകായലില്‍ പോള തിങ്ങി

Tuesday 6 December 2016 7:30 pm IST

മുഹമ്മ: വേമ്പനാട്ടുകായലില്‍ പോളതിങ്ങി; കക്കാമത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍. വള്ളമിറക്കാന്‍ കഴിയാത്തത് മൂലം കക്കാവാരാനും മീന്‍ പിടിക്കാനും കഴിയാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. യാത്രാബോട്ടുകള്‍ക്കും വിനോദ സഞ്ചാര ബോട്ടുകളും ദുരിതത്തിലാണ്. പോളതിങ്ങിയത് ചീനവലക്കാരെയും വലച്ചു. തണ്ണീര്‍ മുക്കം ബണ്ടിന്റെ തെക്ക് ഭാഗത്താണ് പോള തിങ്ങിയത്. പായല്‍ ഒഴുകിപോകത്തക്ക വിധം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താത്തതിനാലാണ് പോളതിങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നത്. ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, പുത്തനങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലെ തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായത്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്ന് പോള വേമ്പനാട്ട് കായലിലേയ്ക്ക് തള്ളിവിടുന്നതാണ് പോളപെരുകാന്‍ കാരണം. കായലില്‍ ഉപ്പിന്റെ സാന്നിദ്ധ്യം കുറവായത് പായല്‍ ചീഞ്ഞഴുകാന്‍ കാലതാമസത്തിനിടയാക്കും. കായല്‍ തീരവാസികള്‍ക്ക് ഇത് മൂലമുള്ള കൊതുക് ശല്യവും രൂക്ഷമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.