കണ്ണൂര്‍: ഹരിത കേരളം മിഷന്റെ ജില്ലാ തല ഉദ്ഘാടനം ചിറക്കല്‍ ചിറ നവാകരണത്തോടെ നാളെ നടക്കും. മന്ത്രിമാരായ കെ.കെ.ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, ടി.പത്മനാഭന്, ചിറക്കല്‍ രാജ സി.കെ.രവീന്ദ്രവര്‍മ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. രാവിലെ എട്ട്് മണി മുതല്‍ 10 മണിവരെയാണ് ശുചീകരണ പരിപാടി. ജില്ലയില്‍ ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളുടെ ഔപചാരിക തുടക്കമായാണ് ചിറക്കല്‍ ചിറ നവീകരണം സംഘടിപ്പിച്ചിട്ടുള്ളത്. എന്‍എസ്എസ് വളണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാ രംഗങ്ങളിലുള്ളവരും ഹരിതകേരളം മിഷനില്‍ ഒന്നിച്ച് അണിനിരക്കും. ജില്ലാ പഞ്ചായത്ത്, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവ കൈകോര്‍ത്താണ് ചിറ നവീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നാളെ ചിറയിലെ പായലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും നീക്കി വെള്ളം ശുദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വേനലവസാനത്തോടെ ചെളി നീക്കി പൂര്‍ണമായ തോതില്‍ നവീകരണം നടത്താനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: