പിലാത്തറ: സാഹിത്യശിരോമണി ഇ.പി.മാധവന് നമ്പൂതിരിയുടെ സ്മരണയില്‍ സംസ്കൃതഭാഷാ എന്‍ഡോവ്മെന്റ് നല്കാന് സംസ്കൃത പ്രചാരസഭക്ക് ഒരു ലക്ഷം രൂപ കൈമാറി. പിലാത്തറ ഭാരതീയ സംസ്കൃത മഹാവിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ടിടികെ ദേവസ്വം പ്രസിഡണ്ട് ഇ.പി.ഹരിജയന്തന്‍ നമ്പൂതിരി സംസ്കൃത പ്രചാരസഭ അധ്യക്ഷന്‍ പി.പി.കേശവന് തുക നല്കി. സംസ്കൃത കോളേജ് പ്രിന്‍സിപ്പാള്‍ കെ.ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് വി.വി.പ്രദീപ് കുമാര്‍, കെ.വി.നാരായണന്, എസ്.പരമേശ്വരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: