സ്റ്റേഷനില്‍ നിന്നു ചാടിയ പ്രതിയെ പിടികൂടി

Tuesday 6 December 2016 7:32 pm IST

ആലപ്പുഴ: സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് വീയപുരം സ്വദേശി ഷിജിന്‍ ചാടിപ്പോയത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൈപ്പ് മോഷ്ടിച്ച കേസ്സിലെ പ്രതിയാണ് ഷിജിന്‍. കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് അമ്പലപ്പുഴകോടതി വാറണ്ട് പുറപ്പെടുവിയ്ക്കുകയും കഴിഞ്ഞ തിങ്കളാഴ്ച ഷിജിനെ അമ്പലപ്പുഴ എസ്‌ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു സ്‌റേറഷനില്‍ എത്തിച്ച് സെല്ലില്‍ പാര്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ബാത്തുറൂമില്‍ പോകണമെന്ന് പ്രതി ആവശ്യപ്പെട്ടു. സെല്ലില്‍ നിന്നും ഇറക്കിയ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പ്രതിയുടെ പുറകെ പോലീസുകാരും ഓടിയെങ്കിലും ഇയാളെ പിടികൂടാനായില്ല. പിന്നീട് അമ്പലപ്പുഴ പ്ലാക്കുടി ഇല്ലത്തിന് സമീപം വെച്ച് നാട്ടുകാര്‍ ഇയാളെ കണ്ടെഞ്ഞുകയും പോലീസിന്റെ സഹായത്തോടെ ഷിജിനെ പിടികൂടുകയും മായിരുന്നു. ഇയാളെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.