ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മ്മാണം

Tuesday 6 December 2016 7:53 pm IST

ഇരിട്ടി: ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെമ്പുഴയില്‍ ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മ്മാണം. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അയ്യന്‍കുന്ന് പഞ്ചായത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കരിക്കോട്ടക്കരി വാര്‍ഡ് ജനകീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ വെമ്പുഴയിലും തടയണ നിര്‍മാണം ആരംഭിച്ചത്. നൂറോളം പേര്‍ സന്നദ്ധ സേവനത്തില്‍ പങ്കാളികളായി. ആറളം, അയ്യന്‍കുന്ന് പഞ്ചായത്തുകള്‍ക്ക് അതിരിട്ട് ഒഴുകുന്ന വെമ്പുഴയില്‍ വരും ദിവസങ്ങളിലായി അഞ്ച് തടയണകള്‍ കൂടി നിര്‍മ്മിക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡെയ്‌സി മാണി ഉദ്ഘാടനം ചെയ്തു. അയ്യന്‍കുന്ന് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബീന റോജസ് അധ്യക്ഷത വഹിച്ചു. റോജസ് സെബാസ്റ്റ്യന്‍, തോമസ് ആലപ്പാട്ട്, മൊയ്തീന്‍ മുല്ലപ്പള്ളി, രാമകൃഷ്ണന്‍ മാസ്റ്റര്‍, ബാബു പാരിക്കാപ്പള്ളി, സണ്ണി തെക്കിനി, സന്തോഷ് മഞ്ഞപ്പള്ളി, ബെന്നി കോയിക്കലാട്ട്, മൈമുന പള്ളിയാലില്‍, സിസിലി ഇലഞ്ഞിമറ്റം, അബ്രാഹം ഇട്ടിയപ്പാറ, പി.കെ.മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനശ്രീ മിഷന്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.