പൂരക്കളി ദേശീയ സെമിനാര്‍ ഇന്ന് തുടങ്ങും

Tuesday 6 December 2016 7:53 pm IST

പയ്യന്നൂര്‍: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പൂരക്കളി ദേശീയ സെമിനാറിന് ഇന്ന് തുടക്കമാകും. സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ മാനുസ്‌ക്രിപ്റ്റ് മിഷന്റെ നേതൃത്വത്തില്‍ മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്, പയ്യന്നൂര്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ നടത്തുന്നത്. പയ്യന്നൂര്‍ സംസ്‌കൃത സര്‍വ്വകലാശാല കേമ്പസില്‍ ഇന്ന് രാവിലെ 9.30ന് സി.കൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മാനുസ്‌ക്രിപ്റ്റ് മിഷന്‍ ഡയറക്ടര്‍ വെങ്കട രമണ റെഡ്ഡി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 9ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പൂരക്കളിയുടെ സാഹിത്യ പാരമ്പര്യം പ്രധാന പ്രതിപാദ്യ വിഷയമാക്കിയുള്ള 32 പ്രബന്ധങ്ങള്‍ പ്രഗത്ഭര്‍ സെമിനാറില്‍ അവതരിപ്പിക്കും. ഡോ.എം.വി.വിഷ്ണു നമ്പൂതിരി, ഡോ.രാഘവന്‍, പയ്യനാട്, പ്രൊഫ.മുഹമ്മദ് അഹമ്മദ്, ഡോ.സി.എം.നീലകണ്ഠന്‍, ഡോ.കെ.പി.മോഹനന്‍, ഡോ.എം.കെ.നമ്പ്യാര്‍, ഡോ.ഗോവിന്ദവര്‍മ്മ രാജ, ഡോ.കെ.എം.ഭാരതന്‍, ഡോ.ടി.പവിത്രന്‍ തുടങ്ങിയവരും പ്രഗത്ഭരായ പൂരക്കളി പണ്ഡിതന്‍മാരും സെമിനാറിന് നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.