ശാന്തമ്പാറ: മദ്യവില്പ്പനക്കാരന് പോലീസ് പിടിയില്‍. ചിന്നക്കനാല്‍ ബിഎല്‍റാം സ്വദേശി ചടയാണ്ടി(68) ആണ് പോലീസ് പിടിയിലായത്. തിങ്കളാഴ്ച്ച രാത്രി ബിഎല്റാമിന് സമീപത്ത് മദ്യവില്പ്പനയ്ക്കിടയിലാണ് പ്രതി കുടുങ്ങുന്നത്. 2.200 ലിറ്ററോളം മദ്യവും 350 രൂപയും പിടിച്ചെടുത്തു. നാല് അബ്ക്കാരി കേസുകളില്‍ പ്രതിയാണ് ഇയാള്‍. എസ്ഐ കെ എന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: