കോട്ടയം: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിവരുന്ന ജനക്ഷേമ പദ്ധതികള്‍ കേരള സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന് പരഞ്ഞു. ഡോ. ബി.ആര്. അംബേദ്കറുടെ 61-ാമത് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിലൂടെ മാത്രമേ രാജ്യത്ത് പുരോഗതി കൈവരിക്കാനാവു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. എന്നാല്‍ കേരളത്തിലെ കോരന് കുമ്പിളില്‍തന്നെ എന്നതാണ് ഇന്നും തുടരുന്നത്.
അംബേദ്ക്കറുടെ ഛായാചിത്രത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പുഷ്പാര്‍ച്ചന നടത്തി തുടക്കം കുറിച്ച അനുസ്മരണയോഗത്തല് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ എസ്സി/എസ്ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം, മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി. ഹരി, ജനറല്‍ സെക്രട്ടരിമാരായ പ്രദീപ്, പി.ജി. ഹരി, സെക്രട്ടറിമാരായ സന്തോഷ് കാവിമറ്റം, മണികുമാര്‍, കുട്ടപ്പന്, ദിലീപ് മാരന്കുന്നേല്, മോര്‍ച്ച ജില്ലാ പ്രസിഡന്റുമാരായ കെ.കെ. മണിലാല്‍, സുമ വിജയന്, അഖില്‍ രവീന്ദ്രന്, കെ.എം. തോമസ്, ബിജെപി ജില്ലാ കമ്മറ്റിയംഗം ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: