ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബിജെപി നേതൃത്വം

Tuesday 6 December 2016 11:07 pm IST

ന്യൂദല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബിജെപി ദേശീയ നേതൃത്വം. ജയലളിതയുടെ വിയോഗത്തില്‍ ആഗാധ ദുഖം രേഖപ്പെടുത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷാ എഐഎഡിഎംകെ പ്രവര്‍ത്തകരുടേയും അണികളുടേയും ദുഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു. തന്റെ അവസാന ശ്വാസം വരെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച നേതാവായിരുന്നു ജയലളിത. എക്കാലവും ജനങ്ങള്‍ ഓര്‍ത്തിരിക്കുന്ന സ്‌നേഹംനിറഞ്ഞ ഓര്‍മ്മയാണ് ജയലളിത. പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും നേതാവായിരുന്നു ജയലളിതയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി അനുസ്മരിച്ചു. രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ച വ്യക്തിത്വം. തമിഴ്‌നാട് സിനിമയിലെ രാജ്ഞിയായിരുന്നു അവര്‍. തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശക്തയായ വ്യക്തിത്വമാണ് ഇല്ലാതായതെന്നും എല്‍.കെ അദ്വാനി അനുസ്മരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.