തിരുവനന്തപുരം: കഴിവിന്റെയും കരുത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും മഹനീയ മാതൃകയായിരുന്നു അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നിശ്ചയദാര്‍ഢ്യമുള്ള രാഷ്ട്രീയ നേതാവ്, അവശജനവിഭാഗങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ച, സ്ത്രീശാക്തീകരണത്തിനായി ഒട്ടേറെ പദ്ധതികളാവിഷ്കരിച്ച ഭരണാധികാരി. വ്യത്യസ്ത വ്യക്തി പ്രഭാവമുള്ള ജയലളിതയുടെ വിയോഗത്തോടെ തമിഴ്നാട്ടിന് മാത്രമല്ല രാജ്യത്തിനാകെ നഷ്ടമാണെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: